കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുക സിനിമാനയം: മന്ത്രി സജി ചെറിയാന്
Thursday, August 22, 2024 1:41 PM IST
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്. നവംബര്‍ മാസം അവസാനം കൊച്ചിയില്‍ കോണ്‍ക്ലേവ് നടത്തുമെന്ന് മന്ത്രി പ്രതികരിച്ചു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല സിനിമാനയമാണ് കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുക. കോണ്‍ക്ലേവില്‍ ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നു എന്ന ആരോപണം തെറ്റിദ്ധാരണയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിക്കാൻ തയാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. റിപ്പോർട്ട് ഗൗരവമാണ് എന്നുള്ളതിൽ സർക്കാരിനു തർക്കമില്ല. റിപ്പോര്‍ട്ടിലെ ക്രിമിനല്‍ ഭാഗമാണ് കോടതി പരിശോധിക്കുക. ഹൈക്കോടതി എന്തു തീരുമാനമെടുത്താലും അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സിനിമാ രംഗത്ത് മാറ്റം വരുത്തേണ്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ.എൻ. ബാലഗോപാലിന്റെ പരാമർശത്തിൽ ഇപ്പോൾ മറുപടി പറയാനില്ല. ബാലഗോപാൽ പറഞ്ഞത് പോസിറ്റിവായിട്ടാണ് എന്നാണ് മനസിലാക്കുന്നത്. പറഞ്ഞത് കേട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.