വളാഞ്ചേരി കെഎസ്എഫ്ഇയിലെ മുക്കുപണ്ട പണയത്തട്ടിപ്പ്; ഒരാള്‍ കസ്റ്റഡിയില്‍
Thursday, August 22, 2024 9:39 AM IST
മലപ്പുറം: വളാഞ്ചേരി കെഎസ്എഫ്ഇ ബ്രാഞ്ചിലെ മുക്കുപണ്ട പണയത്തട്ടിപ്പില്‍ ഒരാള്‍ കസ്റ്റഡിയില്‍. ശാഖയിലെ ഗോള്‍ഡ് അപ്രൈസര്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശി രാജനെ ആണ് കസ്റ്റഡിയിലെടുത്തത്.
പാലക്കാട് സ്വദേശി അബ്ദുല്‍ നിഷാദ്, മുഹമ്മദ് അഷ്റഫ്, റഷീദ് അലി, ഷെരീഫ്, താത്ക്കാലിക ജീവനക്കാരനായ രാജന് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. ഇതിൽ രാജന് മാത്രമാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. മറ്റ് നാല് പേരും ഒളിവിലാണ്.
ഒരു കോടി 48000 രൂപയുടെ വ്യാജ സ്വര്‍ണം പണയം വച്ചെന്നാണ് ശാഖ മാനേജര്‍ പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.