ടെ​ക്‌​സ​സ്: അ​മേ​രി​ക്ക​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ ടെ​ക്‌​സ​സി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു. അ​പ​ക​ട​ത്തി​ല്‍ പൈ​ല​റ്റു​ള്‍​പ്പ​ടെ ര​ണ്ട് പേ​ര്‍ മ​രി​ച്ചു.

ചൊ​വ്വാ​ഴ്ച​യാ​ണ് വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്. ഡേ​സ​ഷ്‌​ലെ​മെ​യ​ര്‍ ഫീ​ല്‍​ഡ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം ഉ​ട​ന്‍ ത​ന്നെ ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ജോ​സ​ഫ് വി​ന്‍​സെ​ന്റ് സു​മ്മ​യും (48) യാ​ത്ര​ക്കാ​രി​ല്‍ ഒ​രാ​ളാ​യ ജോ​ലീ​ന്‍ ക​വ​റെ​റ്റ വെ​ത​ര്‍​ലി​യു​മാ​ണ് (49) മ​രി​ച്ച​തെ​ന്ന് ടെ​ക്‌​സ​സ് പ​ബ്ലി​ക് സേ​ഫ്റ്റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റ് അ​റി​യി​ച്ചു. വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​നെ ത​ക​രാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി ഹൈ​വേ​യി​ല്‍ ഇ​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ വീ​ടു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ ത​ക​ര്‍​ന്നു.