ന്യൂ​ഡ​ൽ​ഹി : ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ഇ​ന്‍റ​ർ കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പി​നു​ള്ള ഇ​ന്ത്യ​യു​ടെ ഫു​ട്ബോ​ള്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 26 അം​ഗ​ടീ​മി​നെ​യാ​ണ് കോ​ച്ച് മ​നോ​ലോ മാ​ർ​ക്വേ​സ് പ്ര​ഖ്യാ​പി​ച്ച​ത്. സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ് മാ​ത്ര​മാ​ണ് ടീ​മി​ൽ ഇ​ടം​പി​ടി​ച്ച ഏ​ക മ​ല​യാ​ളി​താ​രം.

31ന് ​ഹൈ​ദ​രാ​ബാ​ദി​ലാ​ണ് ഇ​ന്ത്യ​ൻ ക്യാ​മ്പി​ന് തു​ട​ക്ക​മാ​വു​ക. സെ​പ്റ്റം​ബ​ർ മൂ​ന്ന് മു​ത​ൽ ഒ​മ്പ​തു വ​രെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ സി​റി​യ​യും മൗ​റി​ഷ്യ​സു​മാ​ണ് ഇ​ന്ത്യ​യെ കൂ​ടാ​തെ ക​ളി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ഇ​ന്ത്യ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മൗ​റി​ഷ്യ​സി​നെ നേ​രി​ടും.

ഈ​സ്റ്റ് ബം​ഗാ​ള്‍ ഗോ​ള്‍ കീ​പ്പ​ർ പ്ര​ഭ്സു​ഖ​ന്‍ സിം​ഗ് ഗി​ല്ലും മോ​ഹ​ന്‍ ബ​ഗാ​ന്‍ റൈ​റ്റ് ബാ​ക്ക് ആ​ശി​ഷ് റാ​യി​യു​മാ​ണ് ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ള്‍. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ 2018ലും 2023​ലും ഇ​ന്ത്യ ചാ​മ്പ്യ​ൻ​മാ​രാ​യി​രു​ന്നു.

ഗോ​ൾ​കീ​പ്പ​ർ​മാ​ർ: ഗു​ർ​പ്രീ​ത് സിം​ഗ്, അ​മ​രീ​ന്ദ​ർ സിം​ഗ്, പ്ര​ഭ്സു​ഖ​ൻ സിം​ഗ് ഗി​ൽ.

ഡി​ഫ​ൻ​ഡ​ർ​മാ​ർ: നി​ഖി​ൽ പൂ​ജാ​രി, രാ​ഹു​ൽ ഭേ​ക്കെ, ചി​ങ്‌​ലെ​ൻ​സ​ന സിം​ഗ് കോ​ൺ​ഷാം, റോ​ഷ​ൻ സിം​ഗ് നൗ​റെം, അ​ൻ​വ​ർ അ​ലി, ജ​യ് ഗു​പ്ത, ആ​ശി​ഷ് റാ​യ്, സു​ഭാ​ഷി​ഷ് ബോ​സ്, മെ​ഹ്താ​ബ് സിം​ഗ്.

മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: സു​രേ​ഷ് സിം​ഗ് വാ​ങ്‌​ജം, ജീ​ക്‌​സ​ൺ സിം​ഗ്, ന​ന്ദ​കു​മാ​ർ സെ​ക്ക​ർ, ന​വോ​റെം മ​ഹേ​ഷ് സിം​ഗ്, യാ​സി​ർ മു​ഹ​മ്മ​ദ്, ലാ​ലെ​ങ്‌​മാ​വി​യ റാ​ൾ​ട്ടെ, അ​നി​രു​ദ്ധ് താ​പ്പ, സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദ്, ലാ​ലി​യ​ൻ​സു​വാ​ല ചാ​ങ്‌​തെ, ലാ​ൽ​ത​തം​ഗ ഖൗ​ൽ​ഹിം​ഗ്.

ഫോ​ർ​വേ​ഡു​ക​ൾ: കി​യാ​ൻ ന​സി​രി ഗി​രി, എ​ഡ്മ​ണ്ട് ലാ​ൽ​റി​ൻ​ഡി​ക, മ​ൻ​വീ​ർ സിം​ഗ്, ലി​സ്റ്റ​ൺ കൊ​ളാ​ക്കോ.