മാനിനെ കെട്ടിയിട്ട് റീൽ ചിത്രീകരിച്ച സംഭവം; ഒരാൾ കീഴടങ്ങി
Wednesday, August 21, 2024 5:32 PM IST
തൃശൂർ: പാലപ്പിള്ളിയിൽ മാനിനെ കെട്ടിയിട്ട് റീൽ ചിത്രീകരിച്ച സംഭവത്തിൽ ഒരാൾ കീഴടങ്ങി. തിരുവനന്തപുരം സ്വദേശി വിനോദ് ആണ് കീഴടങ്ങിയത്.
വീഡിയോ ചിത്രീകരിച്ചശേഷം മാനിനെ കെട്ടഴിച്ച് വിട്ടുവെന്നാണ് ഇയാൾ പറയുന്നത്. സംഭവത്തിൽ തോട്ടം തൊഴിലാളികളായ ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവർ ഒളിവിലാണ്.
പാലപ്പിള്ളിയിലെ തോട്ടത്തിൽ എത്തിയ മാനിനെ പ്രതികൾ കെട്ടിയിട്ട് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പ്രതികൾ ഒളിവിൽപ്പോകുകയും ചെയ്തിരുന്നു.