ജനതാദള്‍ പ്രവര്‍ത്തകരുടെ കൊലപാതകം: സിപിഎം നേതാവ് ഉള്‍പ്പെടെ ആറുപേരെ വെറുതെവിട്ടു
Wednesday, August 21, 2024 3:58 PM IST
പാലക്കാട്: ജനതാദള്‍ പ്രവര്‍ത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആറുപേരെ വെറുതെവിട്ടു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു, പ്രവര്‍ത്തകരായ അത്തിമണി അനില്‍, കൃഷ്ണന്‍കുട്ടി, ഷണ്മുഖന്, പാര്ഥന്, ഗോകുല്‍ദാസ് എന്നിവരെയാണ് വെറുതെ വിട്ടത്.
വണ്ടിത്താവളം സ്വദേശികളും ജനതാദള്‍ പ്രവര്‍ത്തകരുമായ ശിവദാസ്, കറുപ്പസ്വാമി എന്നിവരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. പാലക്കാട് അതിവേഗ കോടതിയാണ് ആറുപേരെ വെറുതേ വിട്ടത്.
2002 ല്‍ ആണ് കേസിനാസ്പദമായ സംഭവം. ശിവദാസും, കറുപ്പസ്വാമിയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ജീപ്പിടിക്കുകയായിരുന്നു. അപകട മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു.