വീട്ടിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ
Tuesday, August 20, 2024 11:18 PM IST
കൊല്ലം: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം ചടയമംഗലത്ത് ആണ് സംഭവം. കടയ്ക്കൽ കോട്ടപ്പുറം സ്വദേശി മനീഷാണ് പിടിയിലായത്.
ഇയാൾ വീട്ടിൽ കഞ്ചാവ് കൃഷി നടത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതിക്കെതിരേ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.