ജസ്ന കേസ്: സിബിഐ ലോഡ്ജ് ഉടമയുടെ മൊഴി രേഖപ്പെടുത്തി
Tuesday, August 20, 2024 5:27 PM IST
മുണ്ടക്കയം: ജസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. ജസ്നയെ കണ്ടുവെന്ന് രമണി എന്ന സ്ത്രീ വെളിപ്പെടുത്തിയ ലോഡ്ജിലും സിബിഐ സംഘംം പരിശോധന നടത്തി.
അതേസമയം ജസ്നയെ ലോഡ്ജിൽ കണ്ടുവെന്ന് പറഞ്ഞ സ്ത്രീയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയില്ല. മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം കേസുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലും സന്ദർശനം നടത്തി.
കഴിഞ്ഞ ദിവസമാണ് രമണി എന്ന സ്ത്രീ ജസ്നയെ മുണ്ടക്കയത്തെ ഒരു ലോഡ്ജിൽ കണ്ടുവെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ ഇവരെ തള്ളി ജസ്നയുടെ കുടുംബം തന്നെ രംഗത്തെത്തിയിരുന്നു. കേസ് വഴിതിരിച്ചുവിടാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം വെളിപ്പെടുത്തലുകളെന്നാണ് കുടുംബം പറയുന്നത്.