തന്നെ ഒതുക്കാൻ ശ്രമിച്ചവർ ഇന്നും പവർ ഗ്രൂപ്പ് ആയി നിൽക്കുന്നു: വിനയൻ
Tuesday, August 20, 2024 5:04 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് കൊണ്ട് മലയാള സിനിമയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്നു കരുതുന്നില്ലെന്ന് സംവിധായകൻ വിനയൻ. റിപ്പോർട്ട് പുറത്ത് വന്നതോടെ അതിക്രമം നടത്തുന്നവരുടെ ബലം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താൻ കണ്ണിലെ കരട് ആയി. അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവർ തന്നെ ഇന്നും പവർ ഗ്രൂപ്പ് ആയി നിൽക്കുന്നു എന്നത് ഖേദകരം.
15 അംഗ പവർ ഗ്രൂപ്പ് ആണ് റിപ്പോർട്ട് പൂർണമായും പുറത്ത് വിടാത്തതിന് കാരണം. റിപ്പോർട്ട് പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് വരാൻ ആശങ്ക ഉണ്ടാക്കുന്നു.
കോൺക്ലെവ് നടത്തുന്നത് നല്ല കാര്യം. പക്ഷെ മുന്നിൽ നിൽക്കുന്നത് 15 അംഗ പവർ ഗ്രൂപ്പ് ആണെങ്കിൽ കാര്യമില്ല. അങ്ങനെ ആണെങ്കിൽ പ്രതിഷേധിക്കുമെന്നും വിനയൻ പറഞ്ഞു.