ഇതരസംസ്ഥാനക്കാരിയായ യുവതി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രസവിച്ചു
Tuesday, August 20, 2024 12:12 PM IST
തൃശൂര്‍: ഇതരസംസ്ഥാനക്കാരിയായ യുവതി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രസവിച്ചു. സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസ്ന ബീഗം ആണ് പ്രസവിച്ചത്.
യുവതിയെയും കുഞ്ഞിനെയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന് യുവതിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. മലപ്പുറത്ത് ജോലി ചെയ്യുന്ന ഇവരുടെ ഭര്‍ത്താവിനെ വിവരം അറിയിച്ചിട്ടുണ്ട്.