ബംഗ്ലാദേശില്‍ സംഘർഷം തുടരുന്നു : വനിതാ ടി20 ലോകകപ്പ് വേദിമാറ്റിയേക്കും
Monday, August 19, 2024 9:19 PM IST
ന്യൂഡല്‍ഹി: ബംഗ്ലാദേശിൽ സംഘർഷം തുടരുന്നതിനാൽ വനിതാ ടി20 ലോകകപ്പ് വേദി മാറ്റാന്‍ ഐസിസി ആലോചിക്കുന്നു. മത്സരം ഒക്ടോബറില്‍ ബംഗ്ലാദേശില്‍ നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ ഐസിസി ആലോചിച്ചെങ്കിലും ബിസിസിഐ വിസമ്മതം അറിയിക്കുകയായിരുന്നു. ഇതോടെ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംബാബ്വെ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും മത്സരം നടത്താൻ ഐസിസി ആലോചിക്കുന്നുണ്ട്.
അന്തിമ തീരുമാനം ഈയാഴ്ചയുണ്ടാകും. ഒക്ടോബര്‍ മൂന്നുമുതല്‍ 20 വരെയാണ് ടി20 ലോകകപ്പ്. പത്ത് ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ടൂര്‍ണമെന്റില്‍ 23 മത്സരങ്ങളുണ്ടാകും. ധാക്കയിലും സില്ഹട്ടിലുമായി മത്സരങ്ങള്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്.