പോരാട്ടം ശരിയാണെന്ന് തെളിഞ്ഞു; ജസ്റ്റീസ് ഹേമക്കും സംഘത്തിനും നന്ദി: ഡബ്ല്യുസിസി
Monday, August 19, 2024 7:54 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ നന്ദി പറഞ്ഞ് ഡബ്ല്യുസിസി. ശിപാർശകൾ നടപ്പാക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡബ്ല്യുസിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കാരണം തങ്ങളുടെ നിരന്തരമായ ഇടപെടലാണെന്ന് സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
ഈ റിപ്പോര്‍ട്ട് പുറത്തെത്തിക്കാന്‍ ഏറെ ദൂരം സഞ്ചരിച്ചു. ജസ്റ്റീസ് ഹേമക്കും സംഘത്തിനും തങ്ങൾ നന്ദി പറയുകയാണെന്നും ഡബ്ല്യുസിസി അംഗങ്ങൾ പറഞ്ഞു. ഡബ്ല്യുസിസി രൂപീകരിച്ചശേഷമാണ് നടിമാർ ദുരനുഭവങ്ങൾ പുറത്തുപറയാൻ തുടങ്ങിയത്.
സിനിമാമേഖലയിലെ പ്രശ്നങ്ങൾ തുറന്ന് സംസാരിക്കാന്‍ ഡബ്ല്യുസിസി ഒരു വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചു. ഈ ഗ്രൂപ്പിലെ വിവരങ്ങൾ പുറത്തുപോകില്ലെന്ന് സംഘടന ഉറപ്പു നൽകിയതോടെ പലരും തുറന്നു സംസാരിച്ചെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.