കൊ​ച്ചി: ആ​കാ​ശ​ത്ത് ഇ​ന്ന് ചാ​ന്ദ്ര​വി​സ്മ​യം. സൂ​പ്പ​ര്‍ മൂ​ണി​നെ​യും ബ്ലൂ ​മൂ​ണി​നെ​യും ഇ​ന്ന് ആ​കാ​ശ​ത്തു കാ​ണാം. ഇ​ന്ന് രാ​ത്രി മു​ത​ല്‍ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം കാ​ണാ​നാ​കു​ക.

ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തോ​ട് ച​ന്ദ്ര​ന്‍ കൂ​ടു​ത​ല്‍ അ​ടു​ത്തു നി​ല്‍​ക്കു​ന്ന സ​മ​യ​ത്തെ പൂ​ര്‍​ണച​ന്ദ്ര​നെ​യാ​ണ് സൂ​പ്പ​ര്‍ മൂ​ണ്‍ എ​ന്ന് വി​ളി​ക്കു​ന്ന​ത്. നാ​ലു പൂ​ര്‍​ണച​ന്ദ്ര​ന്‍​മാ​രു​ള്ള ഒ​രു കാ​ല​യ​ള​വി​ലെ മൂ​ന്നാ​മ​ത്തെ പൂ​ര്‍​ണച​ന്ദ്ര​നാ​ണ് ബ്ലൂ ​മൂ​ണ്‍. സീ​സ​ണി​ലെ മൂ​ന്നാ​മ​ത്തെ പൂ​ര്‍​ണച​ന്ദ്ര​നാ​ണി​ത്. ര​ണ്ടു കാ​ര്യ​ങ്ങ​ളും ഒ​രു​മി​ച്ച് വ​രു​ന്ന​തി​നാ​ലാ​ണ് സൂ​പ്പ​ര്‍ മൂ​ണ്‍- ബ്ലൂ ​മൂ​ണ്‍ പ്ര​തി​ഭാ​സ​മെ​ന്ന് വി​ളി​ക്കു​ന്ന​ത്.

വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നോ നാ​ലോ ത​വ​ണ സൂ​പ്പ​ര്‍ മൂ​ണ്‍ പ്ര​തി​ഭാ​സം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നാ​ണ് നാ​സ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. സൂ​പ്പ​ര്‍ മൂ​ണും സീ​സ​ണ​ല്‍ ബ്ലൂ ​മൂ​ണും സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ര​ണ്ടു പ്ര​തി​ഭാ​സ​വും ചേ​ര്‍​ന്നു വ​രു​ന്ന​ത് അ​പൂ​ര്‍​വ​മാ​യാ​ണ്. 10 മു​ത​ല്‍ 20 വ​ര്‍​ഷ​ത്തി​നി​ട​യി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം സം​ഭ​വി​ക്കു​ന്ന​ത്. 2037 ജ​നു​വ​രി​യി​ലാ​യാ​രി​ക്കും അ​ടു​ത്ത സൂ​പ്പ​ര്‍ മൂ​ണ്‍ ബ്ലൂ ​മൂ​ണ്‍.

2027 ലാ​ണ് അ​ടു​ത്ത സീ​സ​ണ​ല്‍ ബ്ലൂ ​മൂ​ണ്‍ ദൃ​ശ്യ​മാ​കു​ക. ഒ​രു മാ​സ​ത്തി​ലെ ര​ണ്ടാ​മ​ത്തെ പൂ​ര്‍​ണ​ച​ന്ദ്ര​നെ​യാ​ണ് മാ​സ​ത്തി​ലെ ബ്ലൂ ​മൂ​ണെ​ന്ന് വി​ളി​ക്കു​ന്ന​ത്. ബ്ലൂ ​മൂ​ണി​ന് നീ​ല നി​റ​വു​മാ​യി വ​ലി​യ ബ​ന്ധ​മി​ല്ല. അ​പൂ​ര്‍​വ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ച​ന്ദ്ര​ന്‍ നീ​ല​നി​റ​ത്തി​ല്‍ കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ സൂ​പ്പ​ര്‍, ബ്ലൂ ​മൂ​ണ്‍ നീ​ല​യാ​യി​രി​ക്കി​ല്ല.