സുഡാനില്‍ കോളറ പടരുന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
Monday, August 19, 2024 6:07 AM IST
ഖാര്‍ത്തും: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ കോളറ പടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 22 പേര് മരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ആഴ്ച 354 പേര്‍ക്ക് രോഗം ബാധിച്ചയാതി സ്ഥിരീകരിച്ചു. കുടിവെള്ളം മലിനമാക്കപ്പെട്ടതിനെ തുടര്‍ന്നും കാലാവസ്ഥയും ആണ് കോളറ വ്യാപനത്തിന് കാരണമെന്നും സുഡാന് ആരോഗ്യമന്ത്രി അറിയിച്ചു.
ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് നല്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 2017ല്‍ സുഡാനില്‍ കോളറ വ്യാപനത്തിനെ തുടര്‍ന്ന് 700 ല്‍ അധികം പേരാണ് മരിച്ചത്. 22000 ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു.