ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുമോ?; ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച
Sunday, August 18, 2024 6:50 PM IST
തിരുവനന്തപുരം: വയനാട് ദുരിതബാധിതരുടെ സാമ്പത്തിക ബാധ്യത എഴുതിത്തള്ളുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിര്‍ണായക ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച ചേരും.
തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വിവിധ ബാങ്ക് പ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുക്കും.
ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയോ വായ്പകൾക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാൻ നടപടികളുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.