പലിശ സംഘത്തിന്റെ മർദനം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു
Sunday, August 18, 2024 3:12 PM IST
പാലക്കാട്: കുഴല്‍മന്ദത്ത് പലിശക്കാരുടെ ക്രൂരമർദനത്തിൽ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കൊളവന് മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിരുന്നു. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
ഈ മാസം ഒമ്പതിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. പലിശക്കാര്‍ മനോജിന് നല്കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം.