റഷ്യയിൽ വൻ ഭൂചലനം: 7.2 തീവ്രത, പിന്നാലെ അഗ്നിപർവത സ്ഫോടനം; സുനാമി മുന്നറിയിപ്പ്
Sunday, August 18, 2024 11:53 AM IST
മോസ്കോ: റഷ്യയിൽ ശക്തമായ ഭൂചലനം. കാംചത്ക മേഖലയിലാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
കാംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 51 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
ഭൂചലനത്തിന് പിന്നാലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സമുദ്ര നിരപ്പില്‍ നിന്നും വളരെ താഴ്ചയിലാണ് പ്രകമ്പനം ഉണ്ടായതിനാല്‍ വലിയ സുനാമി തിരകള്‍ ഉണ്ടാവാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഭൂചലനത്തിനു പിന്നാലെ റഷ്യയിലെ ഷിവേലുച് അഗ്നിപർവതം പൊട്ടിത്തെറിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.