എഐവൈഎഫ് നേതാവിന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Sunday, August 18, 2024 11:04 AM IST
പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഷാഹിനയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഷാഹിന. കഴിഞ്ഞ മാസമാണ് ഷാഹിനയെ മണ്ണാർക്കാടെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് അടക്കം രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ പോലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്ന് കുടുംബം കുറ്റപ്പെടുത്തി. ഷാഹിനയുടെ മരണത്തിൽ ആരോപണ വിധേയനായ വ്യക്തിക്കെതിരേ നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്നും കുടുംബം പറയുന്നു.