ശ്രീജേഷിന് തിരുവനന്തപുരത്ത് അനുമോദനം സംഘടിപ്പിക്കും: മന്ത്രി ശിവൻകുട്ടി
Saturday, August 17, 2024 10:38 PM IST
തിരുവനന്തപുരം: ഒളിമ്പിക്സ് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിനെ സംസ്ഥാനം അനുമോദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓഗസ്റ്റ് 24ന് തിരുവനന്തപുരത്ത് വെച്ച് അനുമോദനം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
ജക്കാർത്ത ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മുഹമ്മദ് അനസ്, കുഞ്ഞു മുഹമ്മദ്, പി.യു. ചിത്ര, വിസ്മയ, വി. നീന എന്നിവരെ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓഫീസർമാരായി നിയമിക്കും. ഇത് സംബന്ധിച്ച ഉത്തരവ് 24ന് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വയനാട് ദുരന്തത്തിൽ തകർന്ന പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കും. പ്രദേശത്തെ വിദ്യാലയങ്ങളുടെ സാഹചര്യം ഉൾക്കൊള്ളിച്ച് ഒരു പ്രോജക്ട് സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.