യുപിയിൽ സബര്‍മതി എക്സ്പ്രസ് പാളം തെറ്റി; അട്ടിമറി സംശയിക്കുന്നതായി റെയിൽവേ
Saturday, August 17, 2024 11:38 AM IST
ലക്നോ: യുപിയിലെ കാൺപുരിന് സമീപത്തുവച്ച് സബര്‍മതി എക്സ്പ്രസ് പാളം തെറ്റി. ആളപായമോ ആർക്കും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. ട്രാക്കിൽ വച്ച വലിയൊരു വസ്തുവിൽ തട്ടിയാണ് 20 ബോഗികൾ പാളം തെറ്റിയതെന്നാണ് നിഗമനം. സംഭവത്തിൽ ഐബിയും യുപി പോലീസും റെയിൽവേയും അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ട്രെയിനിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു.