ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം
Saturday, August 17, 2024 3:35 AM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് ഫുള്‍ഹാമിനെയാണ് തോല്‍പ്പിച്ചത്.
ജോഷ്വ സിര്‍ക്സി ആണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. മത്സരത്തിന്റെ 87-ാം മിനിറ്റിലാണ് താരം ഗോള്‍ സ്കോര്‍ ചെയ്തത്.
യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിലായിരുന്നു മത്സരം.