ആയുഷ് മേഖലയില്‍ 207.9 കോടിരൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്
Friday, August 16, 2024 5:22 PM IST
തിരുവനന്തപുരം: ആയുഷ് സേവനങ്ങളിൽ ഉന്നത പരിശീലനം നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിംഗ് ഇന്‍ ആയുഷിന് കേന്ദ്രാനുമതി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ്. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ആയുഷ് മേഖലയില്‍ 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.
79 ആയുഷ് ആശുപത്രികളിൽ 30 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താത്കാലിക ആയുഷ് ഡിസ്പെന്‍സറികള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആയുഷ് ചികിത്സാ സ്ഥാപനങ്ങള്‍ക്കും അവശ്യ മരുന്നുകളും ഫണ്ടുകളും ലഭ്യമാക്കും.
നിര്‍ണയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ലബോറട്ടറികള്‍ക്ക് 20 ലാബ് ജീവനക്കാരുടെ സേവനം ലഭ്യമാക്കും. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഹബ് ആൻഡ് സ്പോക്ക് മാതൃകയില്‍ ലബോറട്ടറി സേവനങ്ങള്‍ ഒരുക്കും.
നാലായിരത്തിലധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആയുഷ് ആരോഗ്യ പ്രവര്‍ത്തകരുടെ വിവിധ പരിശീലനങ്ങള്‍ക്കായി തുക വകയിരുത്തിയതായി മന്ത്രി വ്യക്തമാക്കി.