കുളിക്കാനിറങ്ങിയ യുവാവ് ചെക്ക്ഡാമില്‍ മുങ്ങിമരിച്ചു
Friday, August 16, 2024 1:08 PM IST
ഇടുക്കി: ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അണക്കര ചെല്ലാര്‍കോവില്‍ കോണോത്തറ ജോണ്‍സന്റെ മകന് ക്രിസ്റ്റിന് തോമസ് (23) ആണ് മരിച്ചത്.
വണ്ടന്മേട് പുളിയന്മല ഹേമക്കടവിനു സമീപം തോട്ടില്‍ നിര്‍മിച്ചിരിക്കുന്ന ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ ജസ്റ്റില് കയത്തില്‍ അകപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം.
നാട്ടുകാരും കട്ടപ്പനയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. പുറ്റടി ഗവ.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.