മികച്ച ജനപ്രിയ ചിത്രം ആടുജീവിതം; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു
Friday, August 16, 2024 12:24 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ആടുജീവിതമാണ് മികച്ച ജനപ്രിയ ചിത്രം.
കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ആടുജീവിതത്തിലെ അഭിനയത്തിന് കെ.ആര്.ഗോകുലിനും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ആന്‍ ആമിക്ക്.തിങ്കള്‍ പൂവിന് ഇതളുകള്‍ (പാച്ചുവും അത്ഭുതവിളക്കും) എന്ന ഗാനത്തിനാണ് പുരസ്കാരം.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് അവാർഡ് പ്രഖ്യാപിച്ചത്. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.