കുളത്തിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടം; ആറാം ക്ലാസ് വിദ്യാർഥി മരിച്ചു
Friday, August 16, 2024 10:42 AM IST
കോട്ടയ്ക്കൽ: സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചെനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്ലഹ്(12) ആണ് മരിച്ചത്.
വ്യാഴാഴ്ചയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയോടെ കുട്ടി മരിച്ചു. കോട്ടൂർ എകെഎം ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.