ഉടുമ്പന്‍ചോലയില്‍ നവജാതശിശു മരിച്ച നിലയില്‍; മുത്തശ്ശിയെ അവശനിലയിലും കണ്ടെത്തി
Friday, August 16, 2024 10:27 AM IST
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ നവജാതശിശു മരിച്ച നിലയിൽ. ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.
വീടിനോട് ചേർന്നാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കുട്ടിയുടെ മുത്തശ്ശി ജാൻസിയെയും അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല.
ഇന്ന് പുലർച്ചെയാണ് മുത്തശ്ശിയെയും കുഞ്ഞിനെയും വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹവും മുത്തശ്ശിയെ അവശനിലയിലും കണ്ടെത്തിയത്.