തലസ്ഥാനത്ത് റൗഡി ലിസ്റ്റില്‍പെട്ട ആളെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ
Friday, August 16, 2024 8:47 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ട കൊല്ലപ്പെട്ടു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ബീമാപള്ളി സ്വദേശി ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. പ്രതി ഹിജാസ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം പൂന്തുറയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹിജാസ് കത്തിയെടുത്ത് ഷിബിലിയെ കുത്തുകയായിരുന്നു. ഉടനെ ആശുത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇരുവരും പരിചയക്കാരാണ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പോലീസിന്റെ റൗഡി ലിസ്റ്റില്‍പെട്ട ആളാണ് ഷിബിലി.