കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ-എംഎസ്എഫ് സംഘർഷം
Friday, August 16, 2024 7:36 AM IST
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ഒരു എംഎസ്എഫ് പ്രവർത്തകന് മർദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയാണ് സംഭവം.
പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പ്രവർത്തകരെ സ്ഥലത്തു നിന്നും നീക്കി. ഇന്ന് പ്രതിപക്ഷ നേതാവ് സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവമുണ്ടായത്.