മുറിവ് ഭേദമാകാതെ ആശുപത്രിയിൽനിന്ന് വീട്ടിലേക്കയച്ച വൃദ്ധ പുഴുവരിച്ച നിലയിൽ
Thursday, August 15, 2024 6:59 PM IST
മലപ്പുറം: പരിചരിക്കാൻ ആരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ രോഗം ഭേദമാകാതെ വീട്ടിലേക്ക് അയച്ചു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആണ് സംഭവം.
കരുളായി നിലംപതിയിലെ പ്രേമലീല (68) യ്ക്കാണ് ആശുപത്രിയിൽനിന്ന് ദുരനുഭവമുണ്ടായത്. മന്ത് രോഗം ബാധിച്ച ഇവരുടെ കാലിൽ പുഴുവരിക്കുന്ന നിലയിൽ വീടിനുള്ളിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നാട്ടുകാർ പാലിയേറ്റീവ് പ്രവർത്തകരുമായി ചേർന്ന് ഇവരുടെ മുറിവ് വൃത്തിയാക്കിയ ശേഷം ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പ്രേമലീല ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.