കോല്‍ക്കത്ത ബലാത്സംഗക്കൊല; കേരളത്തിലെ ഡോക്ടര്‍മാർ വെള്ളിയാഴ്ച ഡ്യൂട്ടി ബഹിഷ്കരിക്കും
Thursday, August 15, 2024 2:45 PM IST
കോല്‍ക്കത്ത: ബംഗാളില്‍ യുവ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലെ ഡോക്ടര്‍മാരും സമരത്തിലേക്ക്. വെള്ളിയാഴ്ച ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചാണ് സമരം നടത്തുക.
പിജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. അത്യാഹിത സേവനങ്ങള്‍ മാത്രമാണ് ഉണ്ടായിരിക്കുക. ജോയിന്റ് ആക്ഷന്‍ ഫോറത്തിന്റെ ഭാഗമായാണ് കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്.
സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണം. യുവ ഡോക്ടറുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ 48 മണിക്കൂറിനകം പിടികൂടണം. കൊലപാതക വിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ച അധികാരികളെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസാരം.