വയനാട് ദുരന്തം; പശ്ചിമഘട്ടത്തില്‍ എങ്ങനെ കൃഷി നടത്തണമെന്ന് പഠിക്കും: മന്ത്രി പ്രസാദ്
Thursday, August 15, 2024 7:07 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ നഷ്ടമായ കൃഷിയിടങ്ങള്‍ എങ്ങനെ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പശ്ചിമഘട്ടത്തില്‍ കൃഷി എങ്ങനെ നടത്തണമെന്ന് പഠിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള കര്‍ഷക ദിനമായ ചിങ്ങം ഒന്നിന്റെ സംസ്ഥാന തല പരിപാടികള്‍ ലളിതമായി നടത്തും. മറ്റ് ആഘോഷ പരിപാടികള്‍ ഒഴിവാക്കുമെന്നും പി. പ്രസാദ് അറിയിച്ചു.
വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. ഇതിനായി ചട്ടങ്ങളില്‍ ഇളവ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.