മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും: മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍
Thursday, August 15, 2024 4:32 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഇപ്പോള്‍ ആരെയും പ്രഖ്യാപിക്കില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പഠോളെ. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും മഹാ വികാസ് അഘാഡി സഖ്യം മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
"മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. തെരഞ്ഞെടുപ്പിന് ശേഷം മുന്നണിയിലെ എല്ലാ കക്ഷികളും ചേര്‍ന്ന് സംയുക്തമായി മുഖ്യമന്ത്രിയെ തീരുമാനിക്കു. സംസ്ഥാനത്ത് മഹാവികാസ് അഘാടി വന്‍ വിജയം നേടും.'- നാനാ പഠോളെ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും സംസ്ഥാനത്തെ അവര്‍ ഗുജറാത്തിന് പണയപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.