യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി റയല്‍ മാഡ്രിഡ്
Thursday, August 15, 2024 3:20 AM IST
വാര്‍സോ: യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി റയല്‍മാഡ്രിഡ്. ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് അറ്റ്ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്.
റയലിനായി സൂപ്പര്‍ താരം കൈലിയന്‍ എംബാപെ ആദ്യ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ഫെഡെറിക്കൊ വാല്വറെഡെയും റയലിന് വേണ്ടി ഗോള്‍ നേടി. മത്സരത്തിന്റെ 59-ാം മിനിറ്റിലാണ് വാല്വറെഡെ ഗോള്‍ നേടിയത്. 68-ാം മിനിറ്റിലാണ് എംബാപ്പെ ഗോള്‍ സ്കോര്‍ ചെയ്തത്.
ആറാം തവണയാണ് റയല്‍ യുവേഫ സൂപ്പര്‍ കപ്പ് ജേതാക്കളായത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ യുവേഫ സൂപ്പര്‍ നേടുന്ന ടീം എന്ന നേട്ടവും റയല്‍ സ്വന്തമാക്കി.