സിബിഐക്ക് മുകളിലല്ല ഇഡി; ജമ്മു കാഷ്മീർ ഹൈക്കോടതി
Thursday, August 15, 2024 12:50 AM IST
ശ്രീനഗർ: സിബിഐക്ക് മുകളിലല്ല ഇഡിയെന്ന് ജമ്മു കാഷ്മീര്‍ ഹൈക്കോടതി. സിബിഐയുടെ തീരുമാനങ്ങള്‍ മാനിക്കാന്‍ ഇഡിക്ക് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സൗഹാര്‍ദത്തില്‍ മുന്നോട്ട് പോകണം. സിബിഐയുമായി വിരുദ്ധ നിലപാട് ഉണ്ടാകരുത്. കള്ളപ്പണം വഴി സമ്പത്തുണ്ടാക്കി എന്ന അനുമാനത്തില്‍ ഇഡിക്ക് കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് എതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
അതിനിടെ രാഹുല്‍ നവീനെ ഇഡി ഡയറക്ടറായി നിയമിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആക്ടിംഗ് ചീഫ് ആയിരുന്ന രാഹുലിനെ ഡയറക്ടറായി നിയമിച്ച് കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്മെന്റ് കമ്മിറ്റി അംഗീകാരം നല്കി.
രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ഇഡി സ്പെഷ്യല്‍ ഡയറക്ടറായി 2019 നവംബറിലാണ് നവീന്‍ ചുമതലയേറ്റത്. സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹത്തെ ആക്ടിംഗ് ഡയറക്ടറായി നിയമിച്ചിരുന്നു.