ശ്രീജേഷിന് ആദരവ് ; 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ചു
Wednesday, August 14, 2024 11:26 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഇതിഹാസം പി.ആര്. ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം ധരിച്ചിരുന്ന16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ചിരിക്കുകയാണ്.
സീനിയര്‍ ടീമില്‍ ഇനി ആര്‍ക്കും 16-ാം നമ്പര്‍ ജഴ്സി നല്‍കില്ല. ഇന്ത്യന്‍ ഹോക്കിക്ക് വേണ്ടി ശ്രീജേഷ് നല്കിയ സംഭാവനകള്‍ മാനിച്ചാണ് തീരുമാനം. താരത്തിന്റെ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ശ്രീജേഷിന് 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ നൽകി. ശ്രീജേഷിനെ ജൂണിയര്‍ ടീമിന്റെ പരിശീലകനാക്കിയുള്ള പ്രഖ്യാപനം അധികം വൈകാതെ ഉണ്ടായേക്കും.