വെട്ടുകത്തി ജോയ് വധം; മുഖ്യപ്രതി കീഴടങ്ങി
Wednesday, August 14, 2024 10:28 PM IST
തിരുവനന്തപുരം: ശ്രീകാര്യത്തെ വെട്ടുകത്തി ജോയ് വധത്തിൽ മുഖ്യപ്രതി പോലീസിൽ കീഴടങ്ങി. കൊല ആസൂത്രണം ചെയ്ത അൻവർ ഹുസൈനാണ് ഫോർട്ട് സ്റ്റേഷനിൽ കീഴടങ്ങിയത്.
കോസിൽ പ്രധാന പ്രതിയായ സജീറിന്റെ ബന്ധുവാണ് അൻവർ ഹുസൈൻ. ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതെന്നു പോലീസ് പറഞ്ഞു. കേസിൽ രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവർ നേരത്തെ പിടിയിലായിരുന്നു.
അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജോയ്. കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പാണ് കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് ജോയ് പുറത്തിറങ്ങിയത്.