രാഹുല്‍ നവീനെ ഇഡി ഡയറക്ടറായി നിയമിച്ചു
Wednesday, August 14, 2024 9:52 PM IST
ന്യൂഡല്‍ഹി: രാഹുല്‍ നവീനെ ഇഡി ഡയറക്ടറായി നിയമിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആക്ടിംഗ് ചീഫ് ആയിരുന്ന രാഹുലിനെ ഡയറക്ടറായി നിയമിച്ച് കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്മെന്റ് കമ്മിറ്റി അംഗീകാരം നല്കി.
രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ഇഡി സ്പെഷ്യല്‍ ഡയറക്ടറായി 2019 നവംബറിലാണ് നവീന്‍ ചുമതലയേറ്റത്. സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹത്തെ ആക്ടിംഗ് ഡയറക്ടറായി നിയമിച്ചിരുന്നു.
1993 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഇന്‍കം ടാക്സ് കേഡര്‍ ഉദ്യോഗസ്ഥനാണ് നവീന്‍.