ഓണച്ചന്തകൾ സെപ്റ്റംബർ അഞ്ച് മുതൽ
Wednesday, August 14, 2024 5:17 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണച്ചന്തകൾ സെപ്റ്റംബർ അഞ്ച് മുതൽ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ 92 കേന്ദ്രങ്ങളിലാണ് സപ്ലൈകോ ഓണച്ചന്ത ഒരുക്കുക. 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയും ഉണ്ടാകും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാന വിപണന മേള. ഉത്രാടദിനം വരെ ഓണച്ചന്തകൾ പ്രവർത്തിക്കും. ജില്ലാ, സംസ്ഥാന മേളയ്ക്ക് പ്രത്യേക പന്തൽ സൗകര്യം ഉണ്ടാകും. ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉൽപ്പന്നങ്ങൾ എല്ലാ സപ്ലൈകോ ചന്തകളിലും വിൽപ്പനയ്ക്കുണ്ടാകും.
സബ്സിഡിയിതര ഉൽപ്പന്നങ്ങളുടെ ഓഫർ മേളയുമുണ്ടാകും. ജൈവ പച്ചക്കറി സമാഹരിക്കാനും ചന്തകളിൽ പ്രത്യേക സ്റ്റാളുകളിലൂടെ വിൽക്കാനും സൗകര്യങ്ങളൊരുക്കും.