നിയമസഭാ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ ആശയകുഴപ്പങ്ങളില്ലെന്ന് കെ.മുരളീധരന്
Wednesday, August 14, 2024 6:58 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയകുഴപ്പങ്ങളില്ലെന്ന് കെ.മുരളീധരന്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലും ജില്ലയില്‍ ഒരിടത്തും ബിജെപിക്ക് ജയിക്കാനാവില്ലെന്നും മുരളീധരന് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃയോഗത്തില്‍ ഉപതെരഞ്ഞെടുപ്പും സ്ഥാനാര്‍ഥി നിര്‍ണയവും ചര്‍ച്ചയായി.
സീറ്റ് നിലനിര്‍ത്താനുള്ള തന്ത്രങ്ങളും നേതാക്കള്‍ പങ്കുവെച്ചു. സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉയര്‍ത്തി അനാവശ്യ വിവാദമുണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. താഴേത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു.