തിരുവനന്തപുരത്ത് ശക്തമായ മഴ
Wednesday, August 14, 2024 5:49 AM IST
തിരുവനന്തപുരം: നഗരത്തില്‍ രാത്രി തുടങ്ങിയ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
അത്യാവശമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നിറിയിപ്പുണ്ട്.
കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മുന്നിറിപ്പ് നല്‍കിയിട്ടുണ്ട്.