ചാവക്കാട് 800 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Wednesday, August 14, 2024 3:08 AM IST
ചാവക്കാട്: തൃശൂര്‍ ചാവക്കാട് 800 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചാവക്കാട് ബീച്ച് പരിസരത്ത് ഹാഷിഷ് ഓയില്‍ വില്പന നടത്താന്‍ എത്തിയ യുവാക്കളെ ചാവക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്.
ചാവക്കാട് കടപ്പുറം വട്ടേക്കാട് രായംമരക്കാര്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന് മുഹ്സിന് (35), വട്ടേക്കാട് അറക്കല്‍ വീട്ടില്‍ സെയ്ത് മുഹമ്മദ് മകന് മുദസിര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എസ്ഐമാരായ പി.എ.ബാബുരാജന്, പി.എസ്.അനില്‍കുമാര്‍, സിപിഒമാരായ ഇ.കെ ഹംദ്, സന്ദീപ്, വിനോദ്, പ്രദീപ്, റോബര്‍ട്ട്, സുബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ആന്ധ്രപ്രദേശില്‍ നിന്ന് എത്തിക്കുന്ന ഹാഷിഷ് ഓയില്‍ ചാവക്കാട്, എടക്കഴിയൂര്‍ മേഖലകളില്‍ തീരദേശം കേന്ദ്രീകരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ച് വില്‍പ്പന നടത്തുന്നതാണ് യുവാക്കളുടെ രീതി.