കാർ കനാലിലേക്കു മറിഞ്ഞ് കുട്ടിയുൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം
Wednesday, August 14, 2024 1:53 AM IST
പാറ്റ്ന: ബിഹാറിലെ ഔറംഗബാദ് ജില്ലയിലെ ദാവൂദ് നഗർ മേഖലയിൽ കാർ കനാലിലേക്ക് മറിഞ്ഞ് കുട്ടിയടക്കം അഞ്ച് പേർ മരിച്ചു. ബരുൺ-ദാവൂദ് നഗർ കനാൽ റോഡിലെ ചമൻ ബിഘ ഗ്രാമത്തിന് സമീപമാണ് സംഭവം.
അമിത വേഗതയിലെത്തിയ കാറിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെടുകയും വാഹനം കനാലിലേക്ക് മറിയുകയുമായിരുന്നു.
നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കാറിലുണ്ടായിരുന്ന അഞ്ച് പേർ മരിച്ചതായി കണ്ടെത്തിയത്. മരിച്ചവരിൽ നാലുപേർ പാറ്റ്നയിലെ രാജീവ് നഗർ സ്വദേശികളും ഡ്രൈവർ ആര സ്വദേശിയുമാണ്.
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (ബിഡിഒ) മൊഹമ്മദ് സഫർ ഇമാം, സർക്കിൾ ഓഫീസർ (സിഒ) ശൈലേന്ദ്ര കുമാർ യാദവ്, സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഫാഹിം ആസാദ് ഖാൻ എന്നിവർ അപകട സ്ഥലത്തെത്തി.