യുപിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്ക് പീഡനം; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Wednesday, August 14, 2024 12:24 AM IST
ലക്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറ് വയസുള്ള ദളിത് പെൺകുട്ടിയെയും വീട്ടിൽ വളർത്തുന്ന ആട്ടിൻ കുട്ടിയെയും പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. റസൂൽപൂർ ഗ്രാമത്തിലെ താമസക്കാരനാണ് ഗജേന്ദ്ര സിംഗ്(57) ആണ് അറസ്റ്റിലായത്.
ഗജേന്ദ്ര സിംഗ്, ഷിക്കാർപൂർ ബ്ലോക്കിലെ അഗ്രികൾച്ചർ ഡെവലപ്മെന്റ് ഓഫീസറായി (അഗ്രികൾച്ചർ പ്രൊട്ടക്ഷൻ) ജോലി ചെയ്യുകയാണ്. ഔദ്യോഗിക ജോലികൾക്കായി ഗ്രാമത്തിൽ പതിവായി വരാറുള്ള പ്രതി വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ ഈ വീട്ടിൽ കെട്ടിയിട്ടിരുന്ന ആട്ടിൻ കുട്ടിയെയും ക്രൂരതയ്ക്ക് ഇരയാക്കി. സംഭവസമയം മറ്റാരും വീട്ടിൽ ഇല്ലായിരുന്നു.
അയൽവാസിയായ കുട്ടി രണ്ട് സംഭവങ്ങളും ഫോണിൽ പകർത്തിയിരുന്നു. ക്രൂരമായ കുറ്റകൃത്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പെൺകുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 8.25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.