ശശി തരൂർ എംപിക്കെതിരെ രാജീവ് ചന്ദ്രശേഖർ മാനനഷ്ട കേസ് നൽകി
Tuesday, August 13, 2024 11:20 PM IST
ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ശശി തരൂർ എംപിക്കെതിരെ മാനനഷ്ട കേസ് നൽകി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തതായി തരൂർ പറഞ്ഞിരുന്നു.
ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് കേസ് നൽകിയത്. എന്നാൽ എംപി എംഎൽഎമാരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത് ഡൽഹി റൗസ് അവന്യൂ കോടതിയിലാണ്.
ഈ കേസ് ഇവിടേക്ക് മാറ്റണമെന്ന ട്രാൻസ്ഥർ പെറ്റീഷൻ 21 ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും.