വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മർദനം; സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്പെന്ഷൻ
Tuesday, August 13, 2024 11:00 PM IST
ഇടുക്കി: ഡ്യൂട്ടിക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. മുട്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ സിനാജിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരൻ പിള്ള തൊടുപുഴയില്‍ എത്തിയതിന്റെ ഭാഗമായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ.
ഈ സമയം അവിടേക്കെത്തിയ സിനാജ് അക്രമണം നടത്തുകയായിരുന്നു. പോലീസിന് അവമതിപ്പുണ്ടാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.