ന്യൂ​ഡ​ല്‍​ഹി: ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗ് വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്. ഓ​ഗ​സ്റ്റ് 22ന് ​രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു.

സെ​ബി മേ​ധാ​വി മാ​ധ​ബി പു​രി ബു​ച്ചി​ന് അ​ദാ​നി​ഗ്രൂ​പ്പി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള വി​ദേ​ശ​ക​മ്പ​നി​ക​ളി​ല്‍ ര​ഹ​സ്യ​നി​ക്ഷേ​പ​മു​ണ്ടെ​ന്നാ​ണ് ഹി​ന്‍​ഡ​ന്‍​ബ​ര്‍​ഗി പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍. ആ​രോ​പ​ണം സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സെ​ബി മേ​ധാ​വി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ എ​ല്ലാ ഇ​ഡി​ഓ​ഫീ​സു​ക​ളി​ലേ​ക്കും മാ​ര്‍​ച്ച് അ​ട​ക്കം ന​ട​ത്തി​യാ​കും കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.