ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് ഉള്ളതെന്ന് സർക്കാർ ജനങ്ങളോട് പറയണം: പി. സതീ ദേവി
Tuesday, August 13, 2024 3:38 PM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്വാഗതാർഹമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീ ദേവി. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലിചെയ്യാൻ ഈ വിധി സഹായകരമാകുമെന്നും സതീ ദേവി പറഞ്ഞു.
എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് സർക്കാർ ജനങ്ങളോട് പറയണം. പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ് ഈ റിപ്പോർട്ട് എന്നും അവർ വ്യക്തമാക്കി.
പ്രശ്നങ്ങൾക്ക് സർക്കാരിന് എന്തൊക്കെ പരിഹാരം കാണാൻ കഴിയുമെന്ന് വ്യക്തമാക്കണം. നിര്‍മാതാക്കളുടെയോ സംവിധായകരുടെയോ സിനിമാതാരങ്ങളുടെയോ സ്വകാര്യതയ്ക്ക് ഭംഗം വരുത്താതെ ഈ റിപ്പോർട്ട് പുറത്തുവിടണമെന്നതാണ് വനിതാ കമ്മീഷന്റെ അഭിപ്രായമെന്നും സതീദേവി വ്യക്തമാക്കി.