കരമനയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Tuesday, August 13, 2024 12:16 PM IST
നേമം: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഒൻപതോടെ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിനിടെയാണ് പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി സലീമി(44)ന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സലീമിനെ കരമനയാറിന്റെ മലമേൽക്കുന്ന് ഭാഗത്ത് നിന്ന് കാണാതായത്.
തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പമാണ് സലിം കുളിക്കാനിറങ്ങിയത്. ചെങ്കൽചൂളയിൽ നിന്നും ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഫയർഫോഴ്സ് നടത്തിയ തിരച്ചിൽ കരമനയാറ്റിൽ സത്യൻ നഗർ മലമേൽ കുന്ന് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
നേമം പോലിസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.