മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്
Tuesday, August 13, 2024 8:27 AM IST
കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയതെന്നാണ് വിവരം.
എട്ട് പേരടങ്ങുന്ന സംഘമാണ് റെയ്ഡിനെത്തിയത്. കതക് പൊളിച്ചാണ് എന്‍ഐഎ സംഘം വീടിനുള്ളില്‍ കടന്നത്. ഹൃദ്രോഗിയായ മുരളി ഈ വീട്ടില്‍ ഒറ്റക്കാണ് താമസം. പരിശോധന തുടരുകയാണ്.