വാ​ഷിം​ഗ്ട​ണ്‍: ബം​ഗ്ലാ​ദേ​ശി​ലെ ക​ലാ​പ​ത്തി​ന് പി​ന്നി​ല്‍ അ​മേ​രി​ക്ക​യാ​ണെ​ന്ന മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ വാ​ദ​ത്തെ ത​ള്ളി അ​മേ​രി​ക്ക. വി​ഷ​യ​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്ക് എ​തി​രാ​യ വാ​ര്‍​ത്ത​ക​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​തി​ക​രി​ച്ചു.

ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​മാ​ണ് അ​വി​ടെ ന​ട​പ്പാ​യ​തെ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രൈ​ന്‍ ജീ​ന്‍ പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശി​ല്‍ ഏ​ത് സ​ര്‍​ക്കാ​ര്‍ ഭ​രി​ക്ക​ണ​മെ​ന്ന് അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ളാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​മേ​രി​ക്ക​യ​ല്ലെ​ന്നും അ​വ​ര്‍ പ്ര​തി​ക​രി​ച്ചു.

രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത് അ​മേ​രി​ക്ക​യാ​ണെ​ന്ന് ഷേ​യ്ഖ് ഹ​സീ​ന പ്ര​തി​ക​രി​ച്ചി​രു​ന്നു.